ഇസ്താംബൂൾ. തുർക്കിയിൽ റിക്റ്റർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് 50ലേറെ പേർ മരിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്കു കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം ആളുകൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത് റിപ്പോർട്ടുകൾ പറയുന്നു. ഭൂകമ്പം തീവ്രമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടമേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.