ന്യൂഡൽഹി. ഒരു രാജ്യത്തിൻറെ പ്രധാന വരുമാനമാർഗമാണ് ആദായനികുതി. എന്നാൽ ഇന്ത്യയിൽ ആദായനികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും പാൻ കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനം ഉണ്ട്.
1961 ലെ ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 10 (26AAA) എന്ന് നിയമപ്രകാരമാണിത്. സിക്കിമിൽ ജനിച്ചുവളരുന്ന ആളുകൾക്കാണ് ആദായനികുതിയിൽ നിന്ന് ഒഴിവ് നൽകിയിരിക്കുന്നത്. സിക്കിമിന്റെ രാജഭരണകാലത്തെ പല നിയമങ്ങളും ഇപ്പോഴും സംസ്ഥാനത്ത് നിലവിലുണ്ട്. സിക്കിമിന്റെ മാത്രമായ നികുതി സംവിധാനങ്ങൾ നിലവിൽ വന്നത് 1948 ആണെങ്കിലും 1975 മുതൽ ഉള്ള നിയമങ്ങളാണ് ഇപ്പോഴും പിന്തുടർന്ന് വരുന്നത്. ആ നിയമം അനുസരിച്ച് ഇന്ത്യൻ ഓഹരി വിപണിയിലും മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപം നടത്താൻ അവിടെയുള്ളവർക്ക് പാൻ കാർഡ് ആവശ്യമില്ല.