Ultimate magazine theme for WordPress.

നൈജീരിയയില്‍ ക്രൈസ്തവ പലായനം തുടരുന്നു

158

അബൂജ. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് ക്രൈസ്തവ കൂട്ടക്കൊല തുടരുകയാണ്. അതിനിടയില്‍ ക്രൈസ്തവര്‍ സ്വന്തം വീടുപേക്ഷിച്ച് രക്ഷപെടുന്നവരുടെ എണ്ണം കൂടുന്നു.ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ 22 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകളുടെ വീടുകള്‍ ആക്രമികള്‍ അഗ്നിക്കിരയാക്കി. ബെന്യൂ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ ഇമ്മാനുവേല്‍ ഷിയോറാണ് വിവരം വെളിപ്പെടുത്തിയത്.
ദേവാലയങ്ങളും സ്‌കൂളുകളും ചന്തകളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ട്. മാസ്‌ക്വരേഗ എന്നറിയപ്പെടുന്ന മുഖംമൂടി ധാരികളായ ഗോത്രവര്‍ഗ്ഗക്കാര്‍ സെപ്തംബര്‍ 18ന് ലാങ്ടാങ് കൗണ്ടിയിലെ ഷികാല്‍ ഗ്രാമത്തിലെ എജി ചര്‍ച്ചില്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിസ്സഹായരായ ക്രൈസ്തവരെ സഹായിക്കുന്നതിന് സര്‍ക്കാരും അധികാരികളും നടപടിയെടുക്കുന്നില്ല എന്ന് പ്രദേശവാസികളുടെ ആരോപണം. കൗണ്ടിയുടെ മധ്യവടക്കന്‍ മേഖലയില്‍ ആക്രമണം നടത്തിയ ഫുലാനികള്‍ അറുപതോളം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയിരുന്നു.