Ultimate magazine theme for WordPress.

ന്യൂഡൽഹിയിൽ ഗിദയൊൻസ് സ്റ്റാളിനു നേരെ സുവിശേഷ വിരോധികളുടെ ആക്രമണം

39

ന്യൂഡൽഹി. ന്യൂഡൽഹി പ്രകൃതി മൈതാനിയിൽ നടക്കുന്ന വേൾഡ് ബുക്ക് ഫെയറിൽ പ്രവർത്തിച്ചിരുന്ന ഗിദയോൻ ഇൻറർനാഷണൽ ബുക്ക് സ്റ്റാളിനു നേരെ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ 30 പേരടങ്ങുന്ന ഹൈന്ദവ സംഘടന ആക്രമണം നടത്തി.

 

ജയ് ശ്രീറാം വിളികളോട് എത്തിയ സംഘം മേളയിലെ ആത്മീയ ഗ്രന്ഥങ്ങളും പുസ്തകങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ആക്രമിക്കുകയും പോസ്റ്ററുകൾ കീറുകയും പുതിയ നിയമസങ്കീർത്തനങ്ങളും സദൃശ്യവാക്യങ്ങളും അടങ്ങിയ ബൈബിളുകൾ പിടിച്ചെടുക്കുകയും ആയിരുന്നു.

മറ്റു മതസംഘടനകൾ നടത്തുന്ന നിരവധി സ്റ്റാളുകളും മേളയിൽ ഉണ്ടായിരുന്നു. അക്രമിസംഘം തങ്ങൾ ആളുകളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നു ഗിദയോൻ ഇൻറർനാഷണൽ സ്റ്റാളിലെ സന്നദ്ധ പ്രവർത്തകനായ ഡേവിഡ് ഫിലിപ്പ് വ്യക്തമാക്കി.  എന്നാൽ തങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിലേറെയായി സ്റ്റാൾ നടത്തി വരുന്നു എന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.