Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11ന് ആരംഭിക്കും

61

ചിങ്ങവനം. ന്യൂ ഇന്ത്യ ചർച്ച് കൂടെ ജനറൽ കൺവെൻഷൻ 2023 ജനുവരി 11 മുതൽ 15 വരെ ആസ്ഥാനമായ ചിങ്ങവനം നഗറിൽ നടക്കും. സഭ പ്രസിഡൻറ് ആയ പാസ്റ്റർ ആർ എബ്രഹാം മീറ്റിംഗ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ഷിബു തോമസ്, ബാബു ചെറിയാൻ, ബിജു തമ്പി, ടി എം കുരുവിള, മാർട്ടിൻ ഫിലിപ്പ്, നൂറുദ്ദീൻ മുള്ള, പ്രിൻസ് തോമസ്, ബിനു തമ്പി ,ബിജു സിഎക്സ്, സിസ്റ്റർ മറിയാമ്മ തമ്പി ,സിസ്റ്റർ ജോളി താഴമ്പളം എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

സഹോദരന്മാരായ ലോഡ്സൺ ആൻറണി ,ജോയൽ പടവത് എന്നിവരും ഒപ്പം പാസ്റ്റർമാരായ ബിനിത് ജോയ്, ബിജു വർഗീസ് തുടങ്ങിയവരുടെയും നേതൃത്വത്തിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. പവർ കോൺഫറൻസും മിഷൻ മീറ്റിങ്ങുകളും വൈ പി സി എ സൺഡേസ്കൂൾ മീറ്റിങ്ങുകളും യൂത്ത് റിവൈവൽ മീറ്റിങ്ങും സഹോദരി സമ്മേളനവും മിഷൻ മീറ്റിങ്ങും കൺവെൻഷന്റെ ഭാഗമായി നടക്കും.