Ultimate magazine theme for WordPress.

പതിനേഴാമത് യുകെ അയർലൻഡ് ഷാരോൺ ഫെലോഷിപ്പ് ചർച്ച് നാഷണൽ കോൺഫറൻസ് മാർച്ച് 4, 5 തീയതികളിൽ

45

യുകെ. ഷാരോൺ ഫെലോഷിപ്പ് ചർച്ച് യുകെ അയർലണ്ടിന്റെ പതിനേഴാമത് നാഷണൽ കോൺഫറൻസ് മാർച്ച് 4, 5 തീയതികളിൽ ഷെൽട്ടൻ ഹാം ക്ലീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ശാരോൺ ഫെല്ലോഷിപ്പ്  ചർച്ച് യുകെ അയർലൻഡ് പ്രസിഡണ്ട് ആയ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോൺസൺ മേമന എന്നിവർ ദൈവവചന ശുശ്രൂഷ നിർവഹിക്കും. കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന യുവജന മീറ്റിങ്ങിൽ ഇവാഞ്ചലിസ്റ്റായ ഹാരിസൺ മോസസ് ദൈവവചനം ശുശ്രൂഷിക്കും.

മാർച്ച് നാലിന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കോൺഫറൻസ് മാർച്ച് 5 ഞായറാഴ്ച പൊതു ആരാധനയോടുകൂടി സമാപിക്കും. ഷാരോൺ ഫെല്ലോഷിപ്പ് ചർച് ക്വയറും ശാലോം ബീറ്റ്സും ഗാനങ്ങൾ ആലപിക്കും .