Ultimate magazine theme for WordPress.

പാസ്റ്റർ ടി വി തങ്കച്ചന്റെ ആത്മകഥ നവംബർ 22ന് പ്രകാശനം ചെയ്യുന്നു

133

അടൂർ. അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ ടി വി തങ്കച്ചന്റെ ആത്മകഥ ക്രിസ്തുയേശുവിന്റെ നല്ല ഭടൻ എന്ന പേരിൽ നവംബർ 22ന് ചൊവ്വാഴ്ച രാവിലെ 10ന് പ്രകാശനം ചെയ്യും. അടൂർ അങ്ങാടിക്കൽ എ ജി സഭയിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ അടൂർ സെക്ഷൻ പ്രസിദ്ധരായ പാസ്റ്റർ സാബു ജോൺ അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ സൗത്ത് ഇന്ത്യ കെ ജി സഭയുടെ ജനറൽ സെക്രട്ടറിയായ ഡോക്ടർ കെ ജെ മാത്യു പ്രഥമ കോപ്പി റവറൻറ് ജോർജ് മാത്യു പുതുപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്യും.

ചേച്ചി സഭയിലെ ശുശ്രൂഷയിൽ 40 വർഷം പിന്നിടുകയാണ് പാസ്റ്റർ ടി വി തങ്കച്ചൻ. തന്റെ ജീവിതാനുഭവങ്ങൾ പുതുതലമുറയിലെ ശുശ്രൂഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ദുഃഖത്തിലും പ്രയാസത്തിലും സന്തോഷത്തിലും എങ്ങനെ ജീവിതത്തെ നേരിടണമെന്ന് നിരവധി ജീവിതാനുഭവങ്ങൾ നിരത്തി പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യൂണിക്മീഡിയ ചീഫ് മെൻ്റർ ആയ ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തകപരിചയം നടത്തും. എഴുത്തുകാരായ അച്ഛൻ കുഞ്ഞ് ഇലന്തൂർ, പി എസ് ചെറിയാൻ , മുളവന മോഹൻദാസ് ,ഡോക്ടർ ഡി കുഞ്ഞുമോൻ എന്നിവരും മറ്റേ പ്രമുഖരും പങ്കെടുക്കും.