Ultimate magazine theme for WordPress.

പാസ്റ്റർ റെജിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി ഐ സ്റ്റേറ്റ് കമ്മിറ്റി

25

കരുനാഗപ്പള്ളി. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകനായ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യയെയും സുവിശേഷ വിരോധികളായ എട്ടോളം ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിസിഐ സ്റ്റേറ്റ് കമ്മിറ്റി രംഗത്ത്.

യാതൊരു പ്രകോപനവും ഇല്ലാതെ മുഖംമൂടി ദാരികളായ ആർഎസ്എസ് ഗുണ്ടകൾ ആരാധനാ ഹാളിൽ പ്രവേശിച്ച് ഇവിടെ പ്രാർത്ഥന നടത്തിയോ എന്ന് ചോദിച്ച ശേഷം പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ആരാധനാസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നത് മൗലിക അവകാശത്തിനുള്ള കടന്ന്കയറ്റം ആണെന്ന് പിസിഐ ആഹ്വാനം ചെയ്തു.