കണ്ണൂർ. ഐപിസി കണ്ണൂർ ,കാസർഗോഡ്, ഇരിട്ടി സെൻററുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ വി വൈ തോമസിൻ്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 11ന് ശനിയാഴ്ച വൈകുന്നേരം 7 :30 ന് ഓൺലൈനായി നടക്കും. ഐപിസി കണ്ണൂർ സെന്ററിന്റെ ആരംഭകാല പ്രവർത്തനങ്ങൾക്കും മുൻവർഷങ്ങളിൽ മലബാർ സുവിശേഷീകരണത്തിനും മികച്ച സംഭാവനകൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് പാസ്റ്റർ വി വൈ തോമസ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കണ്ണൂർ സെൻറർ ശുശ്രൂഷകനായ പാസ്റ്റർ എം ജെ ഡൊമിനിക്ക് നേതൃത്വം നൽകും.