Ultimate magazine theme for WordPress.

പി വൈ പി എ കോട്ടയം നോർത്ത് സെൻറർ ഒരുക്കുന്ന മഹൽ സ്നേഹത്തിൻറെ സന്ദേശ സദസ്സ് ഇന്ന് ഫെബ്രുവരി 14ന്

266

കോട്ടയം. പി വൈ പി എ കോട്ടയം നോർത്ത് സെൻറർ നേതൃത്വം നൽകുന്ന മഹൽ സ്നേഹത്തിൻറെ സന്ദേശ സദസ്സ് എന്ന പേരിലുള്ള ബോധവൽക്കരണ പരിപാടി ഇന്ന് ഫെബ്രുവരി 14ന് നടക്കും.

 

പ്രണയം അക്രമത്തിന്റെയും കൊലപാതകത്തിന്റെയും രൂപം അണിയുന്ന പശ്ചാത്തലത്തിൽ ജീവൻ നൽകിയ മഹൽ സ്നേഹത്തിൻറെ പ്രഘോഷണം വിവിധ ഇടങ്ങളിൽ നടത്തും. ഒപ്പം ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനങ്ങളിലും നിരവധി യുവതി യുവാക്കൾ പങ്കെടുക്കും.

അടൂർ ഹാഗിയോസ് ടീമിൻറെ നേതൃത്വത്തിലുള്ള പാവനാടകം നടക്കും. എക്സൈസ് ഓഫീസറാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സെൻറർ മിനിസ്റ്റർ ആയ ഫിലിപ്പ് കുര്യാക്കോസ് ആമുഖ സന്ദേശം നൽകും. പി വൈ പി എ പ്രസിഡണ്ട് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കും.