പ്രധാനമന്ത്രി നരേന്ദ്രമോദിയെ നൊബൈലിന് പരിഗണിക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമെന്ന് നോബൽ സമിതി ഡെപ്യൂട്ടി ലീഡർ അസ്‌ലെ തോജെ വ്യക്തമാക്കി. താൻ ഇന്ത്യ സന്ദർശിച്ചത് നോബൽ സമിതി ഡെപ്യൂട്ടി ലീഡർ എന്ന നിലയിൽ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സമാധാന നോബൽ പട്ടികയിൽ ഉണ്ടെന്ന് ട്വീറ്റ് 15 ലക്ഷത്തോളം പേർ കാണുകയും നിരവധിപേർ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി നോബൽ സമിതി ഡെപ്യൂട്ടി ലീഡർ രംഗത്തെത്തിയത്. ഇൻറർനാഷണൽ പീസ് ആൻഡ് അണ്ടർ സ്റ്റാൻഡിങ് ഡയറക്ടർ എന്ന നിലയിലും ഇന്ത്യ സെൻറർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുമാണ് താൻ രാജ്യം സന്ദർശിച്ചത് അദ്ദേഹം പറഞ്ഞു.