ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന് അറിയപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ജീവിതശൈലിയാണ് ടൈപ്പ് 2 പ്രമേഹം വര്‍ധിക്കാന്‍ കാരണമാകുന്നത്. പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നത് നമ്മുടെ ജീവിതത്തില്‍ പ്രമേഹം വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇത് കഴിക്കാത്തത് പ്രമേഹത്തിനു മാത്രമല്ല, അമിതവണ്ണത്തിനും ഇടയാക്കും. പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നത് അമിതമായ വിശപ്പുണ്ടാകാനും ദിവസത്തിന്റെ മറ്റു സമയങ്ങളില്‍ ഭക്ഷണം വാരിവരിച്ച് കഴിക്കാനും കാരണമായെന്നു വരാം.
ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും പ്രമേഹം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇങ്ങനെ ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നതിനും ശരീരമനക്കാനും ശ്രമിക്കണം.
വൈകി ഉറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍. ഇത് ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുകയും ഇത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. മാത്രമല്ല, സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രമേഹരോഗികളുടെ എണ്ണം 15 ശതമാനം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത 30 മുതല്‍ 40 ശതമാനം വരെ സാധ്യത അധികമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. പുകവലി, മദ്യപാനം തുടങ്ങിയ ഹൃദ്രോഗ പ്രശ്‌നങ്ങളുണ്ടാകാനും കൊളസ്‌ട്രോള്‍ വര്‍ധിക്കാനും കാരണമാകും.
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹ രോഗം വരുന്നതിന് സാധ്യത കൂടുതലാണ്. ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം കുറവ് കുടിക്കുന്നവര്‍ക്ക് പ്രമേഹം ഉയരാന്‍ സാധ്യത കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post