Ultimate magazine theme for WordPress.

ബലപ്രയോഗം വേണ്ടിവന്നാൽ നിയമാനുസൃതം ആയിരിക്കണം; കേരള പോലീസിന് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി

42

തിരുവനന്തപുരം. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ആയി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ജില്ലാ പോലീസ് മേധാവിമാരും റേഞ്ച് ഡിഐജിമാരും സോൺ ഐജിമാരും ഉൾപ്പെട്ട ഓൺലൈനിലൂടെ നടത്തിയ യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്.

നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ അല്ലാതെ മറ്റൊരിക്കലും ബലപ്രയോഗം പാടില്ലെന്നും സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് ചെയ്യുന്നു. വിവിധ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഉള്ള വിവരങ്ങൾ ജില്ലാ പോലീസ് മേധാവിമാർക്ക് കൃത്യമായും വേഗത്തിലും എത്തിക്കുന്ന തരത്തിലുള്ള നടപടികൾ ആരംഭിക്കണമെന്ന് പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഒപ്പം കേസുകൾ ആരോപിക്കപ്പെട്ട വരുന്ന പ്രതികൾക്ക് വൈദ്യ പരിശോധനകൾ നടത്തണം. ഇത്തരം കേസുകളിൽ കേരള പോലീസ് ആക്ടിൽ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണം. കൂടാതെ ജില്ലാ പോലീസ് മേധാവിമാർ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി ഇടവേളകളിൽ സന്ദർശനം നടത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്