തിരുവനന്തപുരം. നിലവിലെ നാല് സെമസ്റ്ററുകൾ ആയി ക്രമീകരിച്ചിരുന്ന ബിരുദ കോഴ്സുകളിലെ ഭാഷാ പഠനം 2 സെമസ്റ്ററുകളിലേക്ക് ചുരുക്കി കോളേജ് പാഠ്യപദ്ധതി പരിഷ്കരിച്ചു. എന്നാൽ കൂടുതലായി ഭാഷ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് പ്രത്യേകം കോഴ്സുകൾ തിരഞ്ഞെടുക്കാം.
മുഖ്യ വിഷയങ്ങൾ ആഴത്തിൽ പഠിപ്പിക്കാൻ ആകുന്ന വിധത്തിൽ വിരുദ്ധ പഠനം പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഒന്നാം ഭാഷ, രണ്ടാം ഭാഷ, മുഖ്യവിഷയം എന്ന നിലവിലെ രീതി പരിഷ്കരിച്ച് ഫൗണ്ടേഷൻ കോഴ്സുകൾ ആക്കും. നിർബന്ധിതം, വിഷയാധിഷ്ഠിതം, ഐച്ഛികം എന്നിങ്ങനെ ഫൗണ്ടേഷൻ കോഴ്സുകളെ തരംതിരിക്കും . പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ മുഖ്യ വിഷയങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുന്നത്.