Ultimate magazine theme for WordPress.

ബെൽജിയം ലോകകപ്പിൽ പരാജയത്തിന് വഴങ്ങി; കട്ട കലിപ്പിൽ ആരാധകർ

സ്ഥലത്ത് കലാപ സമാനമായ അന്തരീക്ഷം

69

ബ്രസൽസ്. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം മത്സരത്തിൽ മൊറോക്കക്കെതിരെ പരാജയപ്പെട്ടതിന് പിന്നാലെ ബെൽജിയത്തിൽ ആരാധകർ കലാപസമാന അന്തരീക്ഷം സൃഷ്ടിച്ചു. തലസ്ഥാന നഗരമായ ബ്രസൽസിലെ തെരുവിലിറങ്ങി ഫുട്ബോൾ ആരാധകർ കടകളും മറ്റും അടിച്ചുതകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചു.

പോലീസുകാർ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഖത്തർ ലോകകപ്പിലെ മികച്ച വിജയം ആയിരുന്നു ബെൽജിയത്തിനെതിരെ മൊറോക്ക നേടിയത്. നിലവിൽ ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം. ശക്തരായ ബെൽജിയം ടീമിനെയാണ് ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള മൊറോക്കോ തകർത്തത്.