Ultimate magazine theme for WordPress.

ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഗ്രൗണ്ടിലേക്ക് കൈപിടിച്ച് ആനയിക്കാൻ ഊരിലെ കുരുന്നുകൾ കൊച്ചിയിൽ

43

കൊച്ചി. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിൽ എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് അംഗങ്ങളെ ഗ്രൗണ്ടിലേക്ക് കൈപിടിച്ച് ആനയിക്കുന്നതിനായി ഊരിലെ കുഞ്ഞു കായികതാരങ്ങൾ കൊച്ചിയിലെത്തി.

കാസർകോട് കരിന്തലം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ 22 ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ ആണ് കൊച്ചിയിൽ എത്തിയിട്ടുള്ളത്. ട്രൈബൽ വകുപ്പും ജില്ലാ സ്പോർട്സ് കൗൺസിലും നേതൃത്വം നൽകിയാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്. ടെലിവിഷൻ സ്ക്രീനിലൂടെ മാത്രം കണ്ടിരുന്ന താരങ്ങളെ നേരിൽ കാണുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.