ഗുരുവായൂർ. ഗുരുവായൂരും പരിസരപ്രദേശങ്ങളിലും ഉള്ള ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിലുള്ള ബ്ലസ് 2022 ഗുരുവായൂർ ഗോസ്പൽ ഹീലിംഗ് ക്രൂസൈഡ് ഇന്ന് ഡിസംബർ 29 വ്യാഴം മുതൽ ഡിസംബർ 31 ശനി വരെ ഗുരുവായൂർ ടൗൺഹാൾ കോമ്പൗണ്ടിൽ വൈകുന്നേരം 5: 30 മുതൽ നടക്കും.
സുവിശേഷകനായ രവി എബ്രഹാം ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ സാം വർഗീസ് (ഐപിസി സെൻറർ മിനിസ്റ്റർ കുന്നംകുളം) പ്രാർത്ഥിച്ച് ആരംഭിക്കും. ബ്ലെസ് ഗുരുവായൂർ ക്വയർ ഗാനങ്ങൾ ആലപിക്കും.