പെരുമ്പാവൂർ. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിലുള്ള കോസ്പൽ ഹീലിംഗ് ക്രൂസേഡ് ഒക്ടോബർ 21 മുതൽ 23 വരെ തീയതികളിൽ നടക്കും.
പാസ്റ്റർ രവി എബ്രഹാം ദൈവവചനം ശുശ്രൂഷിക്കും. സമ്മേളനത്തിന്റെ രക്ഷാധികാരികളായി ഡോക്ടർ ജോൺ ജോസഫ്, പാസ്റ്റർ ടൈറ്റസ് ഫിലിപ്പ്, എന്നിവരും ജനറൽ കൺവീനറായി പാസ്റ്റർ നിബു ജേക്കബും പ്രവർത്തിക്കുന്നു. കൂടാതെ സമീപപ്രദേശങ്ങളിലെ സഭ കളിലെ ശുശ്രൂഷകർ കൺവീനർമാരായും പ്രവർത്തിക്കുന്നു.