Ultimate magazine theme for WordPress.

മതം മാറുമ്പോൾ മുമ്പത്തെ മതത്തിലെ ജാതി ഒരുമിച്ചു കൊണ്ടുപോകാൻ ആകില്ല എന്ന് മദ്രാസ് ഹൈക്കോടതി വിധി

79

ചെന്നൈ. മതപരിവർത്തനം നടത്തിയ വ്യക്തിക്ക് മതപരിവർത്തനത്തിന് മുമ്പ് ഉണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനുള്ള അർഹതയില്ല എന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഹിന്ദുമതത്തിലെ അതിപിന്നാക്ക വിഭാഗത്തിലെ അംഗമായിരുന്ന യുവാവ് 2008 ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം സമുദായ സർട്ടിഫിക്കറ്റ് ഗസറ്റിൽ വിജ്ഞാപനം ചെയ്ത വാങ്ങുകയും ചെയ്തിരുന്നു. അതിനുശേഷം പിഎസ്സി പരീക്ഷയിൽ സംവരണം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

തമിഴ്നാട്ടിൽ മുസ്ലിം സമുദായത്തെ പിന്നാക്ക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും മതം മാറ്റത്തിന് മുമ്പ് താൻ പിന്നാക്ക വിഭാഗക്കാരനായിരുന്നു, അതുകൊണ്ട് സംവരണത്തിന് അർഹതയുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് അതത് സംസ്ഥാനങ്ങളിൽ പ്രത്യേകം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ആനുകൂല്യത്തിന് അവകാശമുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. മതം മാറിയവരുടെ സംവരണ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ആണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ വ്യക്തമാക്കി.