Ultimate magazine theme for WordPress.

മതസ്വാതന്ത്ര്യം മൗലിക അവകാശം ആണെന്ന് കാരണത്താൽ നിർബന്ധ മതപരിവർത്തനം നടത്താൻ ആകില്ലെന്ന് കേന്ദ്രം

64

ന്യൂഡൽഹി. മതസ്വാതന്ത്ര്യം എന്ന മൗലികാവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്തി നിർബന്ധിത മതപരിവർത്തനം നടത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കേന്ദ്രസർക്കാർ.

സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ പെട്ടവരുടെ നിർബന്ധിത മതപരിവർത്തനം തടയാൻ നിയമനിർമാണം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

നിർബന്ധിത മതപരിവർത്തനം തടയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് അറിയിച്ചു. ഭീഷണിയും തട്ടിപ്പും വഞ്ചനയും വശീകരണവും ഉപയോഗിച്ച് മറ്റൊരാളെ മതപരിവർത്തനം ചെയ്യുന്നതിന് സ്വാതന്ത്ര്യം ഉപയോഗിക്കാൻ ആകില്ലെന്നാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നത്.