ഭോപ്പാൽ. മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി അജ്ഞാതർ ആക്രമിച്ചു. നർമ്മദാപുരം ജില്ലയിൽ ഗോത്രവർഗ്ഗ ആധിപത്യമുള്ള സുക്താവ് ബ്ലോക്കിലെ ചൗക്കീപുര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണ് ആക്രമണത്തിന് ഇരയായത്.
പള്ളിക്കുള്ളിലെ ചുവരിൽ റാം എന്ന് എഴുതി വച്ചതിനുശേഷം ഫർണിച്ചറുകൾ തീയിട്ട് നശിപ്പിച്ചു. അഞ്ചുവർഷം മുൻപ് നിർമ്മിച്ച പള്ളിയാണിത്.
അജ്ഞാതരായ പ്രതികൾക്കെതിരെ ഐപിസി 295 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ നശിപ്പിക്കുകയോ മലിനമാക്കുകയും ചെയ്യുക) ചുമത്തി കേസെടുത്തിട്ടുണ്ട്. തീപിടുത്തത്തിൽ മതഗ്രന്ഥങ്ങളും കത്തി നശിച്ചു. ഇവാഞ്ചലിക്കൽ ലൂതരൻ ചർച്ചുമായി ബന്ധമുള്ള പള്ളിയാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.