Ultimate magazine theme for WordPress.

മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് പരീക്ഷണത്തിന് ഒരുങ്ങി ന്യൂറ ലിങ്ക്

75

മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിക്കുന്ന പരീക്ഷണങ്ങൾ 2023 മനുഷ്യരിൽ പരീക്ഷിക്കും എന്ന് ന്യൂറ ലിങ്ക്. 2020ൽ മനുഷ്യരിൽ ചിപ്പ് പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് വയ്ക്കുകയാണ് ഉണ്ടായത്.

മനുഷ്യരിലെ പരീക്ഷണത്തിനായി അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. ആറുമാസത്തിനുള്ളിൽ ചിപ്പുകൾ ഘടിപ്പിച്ചുകൊണ്ട് പരീക്ഷണങ്ങൾ നടത്താനാവും എന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടർ വഴി മനുഷ്യമസ്തിഷ്ക ചലനവും നിയന്ത്രിച്ച് ശരീരം പൂർണ്ണമായി തളർന്നുകിടക്കുന്ന വർക്കും അപൂർവ്വ രോഗങ്ങൾ ബാധിച്ചവർക്കും ഒക്കെ പ്രയോജനകരമാകുന്ന രീതിയിലായിരിക്കും പ്രവർത്തനം എന്ന് ന്യുറാലിങ്ക് പറയുന്നു.