Ultimate magazine theme for WordPress.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കും; മന്ത്രി പി രാജീവ്

147

കൊച്ചി. മയക്കുമരുന്നുമായി ബന്ധപ്പെട്ട പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കും എന്ന് പ്രസ്താവിച്ച മന്ത്രി പി രാജീവ്. സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലയുടെ കണ്ണി മുറിക്കുന്ന ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും പി രാജീവ് പ്രസ്താവിച്ചു. ലഹരി മരുന്നുകളുടെ വ്യാപനം തടയുന്നതിനായി ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയുടെ വിപത്തിൽ നിന്ന് നാടിനെയും ഭാവി തലമുറയും രക്ഷിക്കാൻ എല്ലാവരും സമഗ്രമായ ഏകോപനത്തോടെ രംഗത്തിറങ്ങണമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും മറ്റും ലഹരി ഉപയോഗങ്ങളിലൂടെ നിരവധി കുറ്റകൃത്യങ്ങളും സംഘർഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ ഭാവി നശിക്കും എന്ന് സന്ദേശമാണ് ലഹരിവിരുദ്ധ ദിനത്തിൽ നൽകേണ്ടതെന്ന് പി. രാജീവ് പറഞ്ഞു.