Ultimate magazine theme for WordPress.

മലപ്പുറത്ത് കരോള്‍സംഘത്തിനു നേരേ ആക്രമണം

57

ചങ്ങരംകുളം. മലപ്പുറം പെരുമുക്കില്‍ കരോള്‍ സംഘത്തെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. മര്‍ദ്ദനത്തില്‍ അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തു മണിയോടെ കരോളുമായി ഇറങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളുടെ സംഘത്തിനു നേരെയാണ് മദ്യപസംഘത്തിന്റെ ആക്രമണം. പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ കുട്ടികളെ പട്ടികയും കമ്പും കൊണ്ട് അടിച്ചോടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.