Ultimate magazine theme for WordPress.

യുഎസിൽ വിദ്യാർത്ഥി വിസ വേണ്ടവർക്ക് ഇനി ഒരു വർഷം മുൻപേ അപേക്ഷിക്കാം

13

വാഷിംഗ്ടൺ. യുഎസിൽ വിദ്യാർത്ഥി വിസക്കായി ശ്രമിക്കുന്നവർക്ക് അക്കാഡമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വർഷം മുമ്പ് തന്നെ അപേക്ഷിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നു. എന്നാൽ വിസ ലഭിച്ചാലും പഠനം തുടങ്ങുന്നതിന് 30 ദിവസം മുൻപ് മാത്രമേ യുഎസിലേക്ക് എത്താൻ കഴിയും.

മുൻപ് വിസ ഇന്റർവ്യൂകൾ 120 ദിവസത്തിനുള്ളിലെ നടക്കുമായിരുന്നുള്ളൂ. എന്നാൽ വിസ കിട്ടുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് പരിഷ്കാരം നടപ്പിലാക്കുന്നത്. നിലവിൽ നാലു മുതൽ ആറുമാസം മുൻപ് വരെ മാത്രമേ എഫ് വൺ, എം വിസകളിൽ എത്തുന്നവരുടെ അനുബന്ധ വിവരങ്ങൾ അടങ്ങിയ ഐ20 സർവകലാശാലകൾക്ക് നൽകാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇനിമുതൽ ഇത് 12 മുതൽ 14 മാസം മുൻപ് തന്നെ നൽകാൻ സാധിക്കും.