Ultimate magazine theme for WordPress.

യുപിയിൽ ക്രിസ്ത്യൻ ആശുപത്രി ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിൽ

51

കാൺപൂർ. തീവ്ര ഹിന്ദുത്വവാദികളിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഭീഷണികളെയും അതിക്രമങ്ങളെയും തുടർന്ന് യുപിയിൽ പ്രവർത്തിക്കുന്ന brodwel ക്രിസ്ത്യൻ ഹോസ്പിറ്റൽ അടച്ചുപൂട്ടൽ ഭീഷണിയിൽ.

ഫത്തേപൂരിൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ നടത്തുന്ന 114 വർഷം പഴക്കമുള്ള ആശുപത്രിയാണ് ബ്രോഡ്വെൽ ക്രിസ്ത്യൻ ആശുപത്രി. നിർബന്ധിത മതപരിവർത്തനം എന്ന ആരോപണമുയർത്തിയാണ് ഹിന്ദുത്വവാദികൾ ആശുപത്രിയെ ആക്രമിക്കുന്നത്. സാമൂഹിക വികസനത്തിലും ആരോഗ്യ മേഖലയിലും സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്.

ആശുപത്രിയിലെ ജീവനക്കാരും ഉയർന്ന സ്ഥാനത്തുള്ളവരും പ്രദേശവാസികളുമായി ഏറെ സ്നേഹബന്ധം ആണ് ഉള്ളതെന്നും തങ്ങൾ വേട്ടയാടപ്പെടുകയാണെന്നും ഹോസ്പിറ്റലിന്റെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയ സുജിത്ത് വർഗീസ് പ്രസ്താവിച്ചു.

ന്യൂനപക്ഷപ്രസ്ഥാനമായതുകൊണ്ട് നിരന്തരം അധിക്ഷേപങ്ങളും ശാരീരിക മാനസിക ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ഏപ്രിൽ 14ന് പെസഹാ വ്യാഴാഴ്ച ക്രൈസ്തവരും ആശുപത്രിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സമയത്ത് മതതീവ്രവാദികൾ ആയുധങ്ങളുമായി കടന്നുകയറി ജയ് ശ്രീരാം വിളിക്കണമെന്ന് ആവശ്യപ്പെട്ട സംഭവത്തോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

അതിനുശേഷം സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൂട്ടിയിടുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പ്രാർത്ഥനയുടെ ഇടയിൽ 90 പേരെ നിർബന്ധിത മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്ന് ആരോപണത്തെ തുടർന്ന് 35 ക്രൈസ്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മതസ്വാതന്ത്ര്യ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ക്രൈസ്തവർക്കെതിരെ നടപടി സ്വീകരിച്ചത്.

പ്രാർത്ഥനയിൽ പങ്കെടുത്തവരുടെ ആധാർ കാർഡുകൾ പരിശോധിച്ചപ്പോൾ എല്ലാവരും ക്രൈസ്തവർ ആയിരുന്നു. എന്നാൽ മതപരിവർത്തനത്തിന് വിധേയരായ 90 പേർ പുറകിലെ ഗേറ്റിലൂടെ രക്ഷപ്പെട്ടു എന്ന വാദം ഉയർത്തി ഹിന്ദുത്വവാദികൾ ഇതിനെ പ്രതിരോധിച്ചു.

പോലീസുകാർ ആശുപത്രിയിൽ അതിക്രമിച്ചു കയറി ലേബർ റൂമിൽ അടക്കം പ്രവേശിച്ച് ജീവനക്കാരെ ചോദ്യം ചെയ്യുകയുണ്ടായി. പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞാൽ ജനുവരിയിൽ പോലീസ് ആശുപത്രിയിലെ ഓഫീസുകളിൽ പ്രവേശിച്ച് ഏതാനും ഹാർഡ് ഡിസ്കറുകളും പിടിച്ചെടുത്തു. തെളിവുകൾ അവിടെത്തന്നെ പോലീസ് കൊണ്ടുവന്നിരുന്നു എന്ന് സുജിത്ത് വെളിപ്പെടുത്തി. ക്രൈസ്തവ പീഡനം ഏറ്റവും അധികം വ്യാപകമായിട്ടുള്ളത് ഉത്തർപ്രദേശിൽ ആണ്.