മുംബൈ: ചർച്ച് ഓഫ് ഗോഡ് ഈസ്റ്റേൺ മുംബൈ ഡിസ്ട്രിക്റ്റ് വൈപിഇ യുത്ത് ക്യാമ്പ് സമാപിച്ചു. ഒക്ടോബർ 24-26 വരെ ബദലാപൂർ മഹനയിം ക്യമ്പ് സെൻററിൽ നടന്ന ത്രിദിന ക്യാമ്പ് പാസ്റ്റർ പി.സി ചെറിയാൻ ഉത്ഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസ് ടീം അംഗങ്ങളായ പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ അനിൽ ഇലന്തൂർ, ഗ്ലാഡ്സൺ ജയിംസ്, കിരൺ കുമാർ, സനോജ് രാജ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. കുട്ടികൾക്കുഠ മാതാപിതാക്കൾക്കുമായി പ്രത്യേക സെക്ഷനുകൾ നടന്നു. പാസ്റ്ററുമാരായ ലിജു ജോർജ്ജ്, ലിജോ രാജൻ, ബിജു എംജി തുടങ്ങിയവർ നേതൃത്വം നൽകി. 200 ലധികം പേർ പങ്കെടുത്തു.