Ultimate magazine theme for WordPress.

രാജ്യത്ത് പോലീസുകാർക്ക് ഏകീകൃത യൂണിഫോം; നിർദ്ദേശവുമായി പ്രധാനമന്ത്രി

166

ന്യൂഡൽഹി. രാജ്യത്ത് പോലീസ് യൂണിഫോമുകൾ ഏകീകരിക്കണമെന്ന് പ്രധാനമന്ത്രി. ഹരിയാനയിലെ സൂരജ്കുന്ധിൽ നടക്കുന്ന ദ്വീദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

കേന്ദ്ര അന്വേഷണ ഏജൻസികളും ആയി സംസ്ഥാനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് പോലീസും കേന്ദ്ര അന്വേഷണ ഏജൻസിയും യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും കുറ്റകൃത്യങ്ങൾ തടയേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.