Ultimate magazine theme for WordPress.

റഷ്യൻ നിർമ്മിതമെന്ന് സംശയിക്കുന്ന മിസൈൽ പോളണ്ടിൽ പതിച്ച് രണ്ട് മരണം

23

കീവ്. യുക്രെയിനും റഷ്യയുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ റഷ്യൻ നിർമ്മിതം എന്ന് സംശയിക്കുന്ന മിസൈൽ പോളണ്ടിൽ പതിച്ച് രണ്ട് മരണം. ഇത്രയും ലക്ഷ്യമാക്കി വന്ന മിസൈൽ അതിർത്തി രാജ്യമായ പോളണ്ടിൽ പതിച്ചതാകാം എന്ന് സംശയിക്കുന്നു. ഇത്രയും അതിർത്തിയിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള പോളണ്ട് പ്രദേശത്താണ് മിസൈൽ പതിച്ചത്.

സഖ്യരാജ്യങ്ങളിൽ ഒന്നായ പോളണ്ടിൽ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ അടിയന്തരം നീക്കങ്ങൾ ആരംഭിച്ചു. ആരാണ് അക്രമത്തിന്റെ പിന്നിൽ എന്ന് കണ്ടെത്തുമെന്ന് സഖ്യകക്ഷികൾ പ്രഖ്യാപിച്ചു. എന്നാൽ ആരോപണം റഷ്യ നിഷേധിച്ചിരിക്കുകയാണ്.