Ultimate magazine theme for WordPress.

ലഹരി വിരുദ്ധ വിളംബര ജാഥ ഇന്ന്

126

ചെങ്ങന്നൂർ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ പ്രവർത്തിച്ചുവരുന്ന നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിളംബര ജാഥ ഒക്ടോബർ 31ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും ആരംഭിക്കും. വിളംബര ജാഥ ചെങ്ങന്നൂർ എക്സൈസ് പോലീസ് സർക്കിൾ ഇൻസ്പെക്ടർമാർ ഫ്ലാഗ് ഓഫ് ചെയ്യും. ചെങ്ങന്നൂർ മുൻസിപ്പൽ ഓഫീസിന്റെ മുൻവശത്തുള്ള ഗാന്ധി പാർക്കിൽ റാലി സമാപിക്കും. തുടർന്ന് എക്സൽ സോഷ്യൽ അവയർനസ് മീഡിയ ശ്രദ്ധ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാജിക് ഷോയും സ്കിറ്റും നടത്തും.