Ultimate magazine theme for WordPress.

ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

31

തിരുവനന്തപുരം. കുഴിമന്തി കഴിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായി യുവതി മരിച്ചതിനെ തുടർന്ന് കർശന നിലപാടുമായി ആരോഗ്യ മന്ത്രി രംഗത്ത്. 545 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി മന്ത്രി വീണ ജോർജ് വ്യക്തമാക്കി. വൃത്തഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളെയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.

177 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ അപ്രതീക്ഷിത ഭക്ഷ്യസുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് എവിടെയും ഈ ടാസ്ക് ഫോഴ്സിന് പരിശോധന നടത്താനുള്ള അനുമതി നൽകും.