Ultimate magazine theme for WordPress.

വിഴിഞ്ഞം സമരം പിൻവലിച്ചു

തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ

63

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഡിസംബർ 6 ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു.

തൽക്കാലത്തേക്ക് സമരം നിർത്തുന്നു എന്ന് സമരസമിതി അറിയിച്ചു. തുറമുഖ നിർമ്മാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു. തീരൂഷണത്തെക്കുറിച്ചും വിഴിഞ്ഞം പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ലെന്നും പഠനം നടത്തുകയും ആഘാതങ്ങൾ ബോധ്യപ്പെടുകയും ചെയ്താൽ സമരം മുന്നോട്ടു കൊണ്ടുപോകുമെന്നും ഫാദർ യൂജിൻ പേരേര വ്യക്തമാക്കി.

140  ദിവസങ്ങളായി തുടർന്നുവന്നിരുന്ന സമരത്തിനാണ് താൽക്കാലികമായി തിരശ്ശീല വീണിരിക്കുന്നത്. തുറമുഖ നിർമ്മാണം നടത്തിവയ്ക്കണമെന്ന് ആവശ്യം സർക്കാർ അംഗീകരിക്കാൻ തയ്യാറായില്ല. വീട് നഷ്ടമായവർക്കുള്ള വാടകയായ 5500 രൂപ പൂർണമായും സർക്കാർ നൽകും.

അതേസമയം തീര ശോഷണത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വേണമെന്ന് സമരസമിതി അറിയിച്ചു.