വാഷിംഗ്ടൺ. നമ്മുടെ ശരീരത്തിൽ ഉയർന്ന അളവിൽ വൈറ്റമിൻ ഡി ചെല്ലുന്നത് ടൈപ്പ് ടു പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ. ടക്സ് മെഡിക്കൽ സെന്ററിലെ സംഘമാണ് വിറ്റമിൻ ഡി യും ടൈപ്പ് ടു പ്രമേഹവുമായുള്ള ബന്ധം കണ്ടെത്തിയത്.
പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള മുതിർന്നവരിലാണ് വൈറ്റമിൻ ഡി യുടെ അളവ് പ്രമേഹ സാധ്യത കുറയ്ക്കുന്നത്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനും ഗ്ലൂക്കോസ് മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും എല്ലാം മാറ്റം വരുത്താൻ വൈറ്റമിൻ ഡിക്ക് കഴിവുണ്ടെന്ന് അനസ് ഓഫ് ഇന്ത്യൻ മെഡിസിനിൽ പ്രസിദ്ധീകരിച്ച അവലോകനത്തിൽ പറയുന്നു. പരീക്ഷണത്തിന് വിധേയരാക്കിയ 22.7 ശതമാനം മുതിർന്നവരിലും ഉപയോഗിച്ച 25% പേരിലും പ്രമേഹ സാധ്യത 15% ആയി കുറഞ്ഞു എന്ന് മൂന്നു വർഷത്തെ നിരീക്ഷണ കാലയളവിൽ വ്യക്തമായി.
എന്നാൽ വൈറ്റമിൻ ഡി യും അമിതമായി ശരീരത്തിൽ എത്തുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ആരോഗ്യവിദഗ്ധരുടെ കൃത്യമായ നിർദ്ദേശത്തോടെ മാത്രമേ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കാവൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.