Ultimate magazine theme for WordPress.

വൈ എം സി എ സാർ ജോർജ് വില്യംസ് മാനവ സേവ പുരസ്കാരം പാസ്റ്റർ വർഗീസ് മത്തായിക്ക്

33

പത്തനംതിട്ട. വൈഎംസിഎയുടെ സർ ജോർജ്  വില്യംസ് മാനവ സേവ പുരസ്കാരം പാസ്റ്റർ വർഗീസ് മത്തായിക്ക്. വൈ എം സി എ, യൂണി വൈ, ഐപിസി, സൺഡേസ്കൂൾ അസോസിയേഷൻ, പി വൈ പി എ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കും പ്രഭാഷകൻ എഴുത്തുകാരൻ എന്നീ നിലകളിൽ ഉള്ള മികവിനും ആണ് പാസ്റ്റർ വർഗീസ് മത്തായിയെ പുരസ്കാരം നൽകി ആദരിച്ചത്.

തുമ്പമൺ വൈ എം സി എ ക്യാമ്പ് സെൻററിൽ നടന്ന ഗ്രാമീണ വൈ എം സി എ സംഗമത്തിൽ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അവാർഡ് കൈമാറി. വൈ എം സി എ മുൻ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷൻ ആയിരുന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാർ ഗ്രാമീണ സംഗമം ഉദ്ഘാടനം ചെയ്തു. വൈ എം സി എ മുൻ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി ജോർജ്, പത്തനംതിട്ട സബ് റീജിയണൽ ചെയർമാൻ അഡ്വക്കേറ്റ് മനോജ് തെക്കേടം, അലക്സാണ്ടർ എം ഫിലിപ്പ്, ഷിബു കെ എബ്രഹാം എന്നിവർ പ്രസംഗിച്ചു.