തൃശ്ശൂർ:ശാരോൻ ഫെലോഷിപ്പ് ചർച്ച് പീച്ചി സെക്ഷൻ സുവിശേഷ മഹായോഗത്തിന് ഇന്ന് (ജനുവരി 27 വെള്ളിയാഴ്ച) തുടക്കം.
ജനുവരി 27 മുതൽ 29 വരെ ആൽപ്പാറയ്ക്ക് സമീപം പള്ളിക്കണ്ടത്ത് വെച്ച് നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ തോമസ് ബേബി, പോൾ ഗോപാലകൃഷ്ണൻ, ജെയ്സ് പാണ്ടനാട്, കെ ജെ ഫിലിപ്പ്,ടി വി വർഗീസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് ഈസ്റ്റ് സെൻറർ മിനിസ്റ്റർ ആയ പാസ്റ്റർ അലക്സ് മോൻ ടി സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പീച്ചി സെക്ഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.