ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണം ഒക്ടോബർ 19
തൃശ്ശൂർ. സർക്കാരിൻറെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണത്തിന് പിന്തുണ നൽകിക്കൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും നെയ്യാറ്റിൻകര റീജിയൻ സി ഇ എം കമ്മിറ്റിയും ചേർന്ന് ഒരുക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രചാരണവും പരസ്യയോഗങ്ങളും ഒക്ടോബർ 19, 20 തീയതികളിൽ നെയ്യാറ്റിൻകര കുന്നത്തുകാൽ, കൊല്ലയിൽ , മലയടി പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങളിൽ നടക്കും.
പാസ്റ്റർമാരായ ബിജു ജോസഫ്, ജോമോൻ ജോസഫ്, സാം .റ്റി. മുഖത്തല, ബിനു എബ്രഹാം എന്നിവർ പ്രസംഗിക്കും.