Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സി ഇ എം സൺഡേസ്കൂൾ വാർഷിക സമ്മേളനം ഇന്ന്

57

തിരുവല്ല. ശാരോൻ ഫെല്ലോഷിപ്പ് ചർച് ജനറൽ കൺവെൻഷനോട് അനുബന്ധിച്ച് ഉള്ള സി ഇ എം സൺഡേസ്കൂൾ വാർഷിക സമ്മേളനം ഇന്ന് ഡിസംബർ ശനിയാഴ്ച രാവിലെ 9 മുതൽ 1 വരെ ശാരോൻ കൺവെൻഷൻ ഗ്രൗണ്ട് തിരുവല്ലയിൽ നടക്കും.

പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിക്കും. പാസ്റ്റർ പി എ അനിയൻ മുഖ്യപ്രസംഗം നടത്തും. സി ഇ എം 2022ലെ ടാലൻറ് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും സൺഡേസ്കൂൾ 2022 വാർഷിക പരീക്ഷയിലെ സംസ്ഥാന റാങ്ക് ജേതാക്കൾക്കുള്ള സമ്മാനവിതരണവും മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള ക്യാഷ് അവാർഡും സമ്മാനവിതരണവും സമ്മേളനത്തിൽ നടക്കും. ഷാരോൺ ക്വയർ ഗാനങ്ങൾ ആലപിക്കും.