Ultimate magazine theme for WordPress.

സംസ്ഥാനത്ത് മൂന്നു കുട്ടികളെ പ്രതിദിനം കാണാതാകുന്നതായി റിപ്പോര്‍ട്ട്

163

 

കൊച്ചി. കേരളത്തില്‍ ദിവസേന മൂന്നു കുട്ടികളെ കാണാതാകുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിന് എല്ലാ പോലീസ് സ്റ്റേഷനിലും പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സ്റ്റേഷന്‍ പരിധി നിരീക്ഷിച്ച് മുന്നൂ മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബെച്ചിന്‍ ബചാവോ ആന്തോളന്‍ എന്ന് സംഘടന നല്‍കിയ ഹര്‍ജിയിന്മേലാണ് നിര്‍ദ്ദേശം.
2017 മുതലാണ് കുട്ടികളുടെ തിരോധാന കേസുകള്‍ വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍ കാണാതാകുന്ന കുട്ടികളില്‍ 60 ശതമാനവും തിരിച്ചു കിട്ടാറുണ്ടെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.