Ultimate magazine theme for WordPress.

സിം തട്ടിപ്പുകൾ തടയാൻ പുതിയ പരിഷ്കാരവുമായി കേന്ദ്ര ടെലികോം വകുപ്പ് രംഗത്ത്

24

ന്യൂഡൽഹി. രാജ്യത്ത് സിം തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെ തടയുന്നതിന് പുതിയ പരിഷ്കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. പുതിയ സിം എടുത്തതിനുശേഷം ഒടിപി മുഖേന തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ രാജ്യത്ത് പെരികി വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മാർഗ്ഗം തേടുന്നത്. ഏതെങ്കിലും കാരണത്താൽ സിം മാറ്റി വാങ്ങിയാൽ ആദ്യം 24 മണിക്കൂറിൽ ഇനിമുതൽ മെസ്സേജുകൾ അയക്കാനോ സ്വീകരിക്കാനും സാധിക്കില്ല.

സിം സ്വാപ്പിങ് എന്ന തട്ടിപ്പ് തടയുന്നതിനുള്ള ശ്രമമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സാധാരണ സിം കേടു വരികയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നൽകി ഉപഭോക്താവ് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാറുണ്ട്. പുതിയ സിമിന് അപേക്ഷിക്കുമ്പോൾ പഴയത് ഡീആക്ടിവേറ്റ് ആവുകയും മെസ്സേജുകളും ഫോൺകോളുകളും പുതിയ സിം ലേക്ക് വരികയും ചെയ്യുന്നു. ഇത് മുതൽ എടക്കുന്ന തട്ടിപ്പുകാർ സിം സ്വാപ്പിങ് നടത്തും. ഇതിന് തടയുന്നതിനാണ് പദ്ധതി.