Ultimate magazine theme for WordPress.

സി ഇ എം ജനറല്‍ ക്യാമ്പിന് ഇന്ന് തുടക്കം

33

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റ് 63#ാമത് ജനറല്‍ ക്യാമ്പ് ഇന്ന് ഡിസംബര്‍ 26 മുതല്‍ 28 ബുധനാഴ്ച വരെ കുമളി പുറ്റടി ഹോളിക്രോസ് കോളേജ് ഓഫ് മാനേജ്‌മെന്റ്& ടെക്‌നോളജിയില്‍ വെച്ച് നടക്കും.
റിസ്റ്റോറേഷന്‍ എന്നതാണ് ചിന്താവിഷയം. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ജോസഫ്, മാനേജിങ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഫിന്നി ജേക്കബ്, മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ വി ജെ തോമസ്, ഡോ.ആനി ജോര്‍ജ്ജ്, ബ്രദര്‍ ഷാര്‍ലെറ്റ് മാത്യു, ഡോ.ജേക്കബ് മാത്യു, പാസ്റ്റര്‍ ജോയ് ഏബ്രഹാം, പാസ്റ്റര്‍ ജോജു ജോണ്‍സണ്‍, പാസ്റ്റര്‍ ജേക്കബ് ഏബ്രഹാം, പാസ്റ്റര്‍ എബി ജോണ്‍, ഡോ. റോയ് ഉമ്മന്‍, സിജോ പി ജേക്കബ്, പ്രൊഫ. ഷാജി മാണി, പാസ്റ്റര്‍ റ്റി.വൈ ജെയിംസ്, പാസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം, പാസ്റ്റര്‍ സാം റ്റി മുഖത്തല, പാസ്റ്റര്‍ ബിജു ജോസഫ്, പാസ്റ്റര്‍ സോവി മാത്യു. സിസ്റ്റര്‍ രഞ്ജി സാം, സിസ്റ്റര്‍ സ്‌നേഹ സേവ്യര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.