Ultimate magazine theme for WordPress.

സി ഇ എം 63മത് ജനറൽ ക്യാമ്പ് ഡിസംബർ 26 മുതൽ

72

കുമളി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻറ് 63മത് ജനറൽ ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ പുറ്റടി കുമളി ഹോളിക്രോസ് കോളേജ് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി കോളേജിൽ നടക്കും .

തീം പ്രസന്റേഷനും മിഷൻ ചലഞ്ചും ബൈബിൾ സ്റ്റഡിയും ഗാന പരിശീലനവും ആരാധനയും കാത്തിരിപ്പ് യോഗവും മോട്ടിവേഷൻ സെമിനാറും ക്യാമ്പിന്റെ ഭാഗമായി നടക്കും. അഞ്ചിനും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സി ഇ എം കിഡ്സ് ക്യാമ്പ് നടക്കും.

പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി ജെ തോമസ്, ഡോക്ടർ ആനി ജോർജ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും.