സി എ നേതൃത്വം നൽകുന്ന ഫ്രീ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഒക്ടോബർ 21ന്
ചെക്കപ്പ് റീയാഥ മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ
ഖത്തർ. ക്രൈസ്റ്റ് അംബാസിഡേഴ്സും റീയാഥ മെഡിക്കൽ സെന്ററും ചേർന്ന് ഒരുക്കുന്ന ഫ്രീ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഒക്ടോബർ 21ന് വെള്ളിയാഴ്ച രാവിലെ 7: 30 മുതൽ ഉച്ചയ്ക്ക് 1: 30 വരെ നടക്കും.
റിലീജിയസ് കോംപ്ലക്സ് ബിൽഡിങ് നമ്പർ രണ്ടിന് സമീപം നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൂപ്പൺ ഫ്രീയായി നൽകുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസത്തേക്ക് സൗജന്യമായി സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനും ലാബ് ടെസ്റ്റുകളും റിയാദ മെഡിക്കൽ സെൻറർ നൽകുന്നതാണ്.