Ultimate magazine theme for WordPress.

സ്മൈൽ പ്രോജക്ട് വയനാട്ടിലും ആരംഭിച്ചു

49

കൽപ്പറ്റ. അർഹരായ കുടുംബങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി, അന്തരിച്ച ജോർജ് മത്തായി സിപിഐയുടെ കുടുംബം നടപ്പാക്കിവരുന്ന സ്മൈൽ പ്രോജക്ട് വയനാട്ടിൽ ആരംഭിച്ചു.

നിലവിൽ പി വൈ പി എ കൽപ്പറ്റ സെന്ററിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട 15 കുടുംബങ്ങൾക്കാണ് ആടുകളെ വിതരണം ചെയ്തത്. ജനുവരി 10ന് വിളമ്പുകണ്ടത് വെച്ച് നടന്ന വിതരണ ഉദ്ഘാടനം പദ്ധതി ഡയറക്ടർ ജോൺസൺ മേലേടം നിർവഹിച്ചു. സന്ദീപ് വിളമ്പുകണ്ടം അധ്യക്ഷൻ ആയിരുന്നു. സജി മത്തായി കാതട്ട് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
പാസ്റ്റർമാരായ ബിജു സാമുവേൽ, KJ ജോബ്, മാത്യു തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

മുൻ വർഷങ്ങളിൽ മലപ്പുറം,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആയിരുന്നു അർഹരായവർക്ക് ആടുകൾ വിതരണം ചെയ്തത്. പദ്ധതിയിൽ അർഹത ലഭിച്ചവർ തങ്ങൾക്ക് ലഭിച്ച ആടിന് ഉണ്ടാകുന്ന ആദ്യ കുട്ടിയെ അർഹരായ മറ്റൊരു കുടുംബത്തിന് നൽകിവരുന്നു. അനേകരുടെ കണ്ണുനീർ ഒപ്പിയ ജീവകാരുണ്യ പ്രവർത്തകനായിരുന്ന ജോർജ് മത്തായി സിപി എ ആരംഭിച്ച പദ്ധതിയാണ് സ്മൈൽ പ്രോജക്ട്.