സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഭരണഘടന ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ന്യൂഡൽഹി. ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. അടുത്തമാസം 18 മുതൽ ഹർജിന്മേൽ വാദം കേൾക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ കൈകാര്യം ചെയ്യുന്നത്. വിഷയം മൗലിക പ്രാധാന്യമുള്ളതെന്ന് അദ്ദേഹം ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വാദം ഓൺലൈനിൽ സമയം സംരക്ഷണം ചെയ്യുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
അതേസമയം ഭാരതീയ കുടുംബ സങ്കല്പത്തിന് ചേർന്നതല്ല സ്വവർഗ്ഗവിവാഹം എന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. സ്വവർഗ ലൈംഗികത കുറ്റകരമാക്കുന്ന സെക്ഷൻ 377 റദ്ദാക്കിക്കൊണ്ട് 2018 ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിപ്രകാരം ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും കുടുംബബന്ധം സ്ഥാപിക്കാനും വ്യക്തിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആൺ പെൺ വിവാഹത്തിന് മാത്രം നിയമസാധ്യത നൽകുന്നത് ഇതിന് വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിക്കുന്നു.