മടന്തല്‍മണ്‍. ഭാരത സുവിശേഷീകരണം ലക്ഷ്യംവച്ച് വേള്‍ഡ് റിവൈവല്‍ മിനിസ്ട്രീസ് ഒരുക്കുന്ന 10 ദിന മിഷനറി ട്രെയിനിംഗ് കോഴ്‌സ് മാര്‍ച്ച് 13 മുതല്‍ 30 വരെ മടന്തല്‍മണ്‍ പ്രാര്‍ത്ഥനാഗിരിയില്‍ വെച്ച് നടക്കും. ഡബ്ല്യു ആര്‍ എം പ്രസിഡന്റ് പാസ്റ്റര്‍ ടിജോ മാത്യു ഉദ്ഘാടനം ചെയ്യും.
ഭാരതീയ മതങ്ങള്‍, മഹാനിയോഗം, സുവിശേഷീകരണത്തില്‍ കൃപാവരങ്ങളുടെ പങ്ക് എന്ത്? സുവിശേഷീകരണത്തില്‍ എങ്ങനെ പങ്കാളിയാകാം, അഞ്ചുവിധ ശുശ്രൂഷകള്‍, ബൈബിള്‍ പൊതുവായ ഒരു അവലോകനം, അപ്പോസ്‌തോലിക ഉപദേശങ്ങള്‍, നേതൃത്വ പരിശീലനം എന്നീ വിഷയങ്ങള്‍ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാസ്റ്റര്‍മാരായ ഫിലിപ്പ് എബ്രഹാം, മാത്യു ലാസര്‍, ജോയ് പാറയ്ക്കല്‍, എബി ഏബ്രഹാം, പി സി ചാക്കോ, വി.എം ജേക്കബ്, മാത്യു റ്റി സി, റെജി വര്‍ഗീസ് നാസറത്, റെജി പൊടിക്കുഞ്ഞ്, സിസ്റ്റര്‍ ജെനി മറിയം ജെയിംസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.