യുകെ. ഐ എ ജി യുകെ ആൻഡ് യൂറോപ്പിന്റെ പതിനാറാമത് നാഷണൽ കോൺഫറൻസ് 2023 മാർച്ച് 17 മുതൽ 19 വരെ തീയതികളിൽ നടക്കും.
ഐ എ ജി യു കെ ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യപ്രഭാഷകൻ ആയിരിക്കും. യുവജനങ്ങൾക്കായുള്ള ക്ലാസുകൾ ബ്രദർ ജോഷ്വാ ക്രിസ്റ്റഫർ നയിക്കും.
സഹോദരിമാർക്കായി പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭായോഗവും തിരുവത്താഴവും ഉണ്ടായിരിക്കും. വിവിധ റീജിയണുകളിൽ നിന്നുള്ള ഐഎജിക്വയർ ഗാനങ്ങൾ ആലപിക്കും.