Ultimate magazine theme for WordPress.

25

അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻറ് തുടക്കം

പുനലൂർ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻറ് പ്രവർത്തനം ആരംഭിച്ചു. റഫറൻറ് ടി ജെ സാമുവൽ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ പാസ്റ്റർ ബിജി ഫിലിപ്പ് അധ്യക്ഷൻ ആയിരുന്നു.

തുടക്കത്തിൽ നിർധനരായ 10 യുവതികൾക്ക് വിവാഹ ധനസഹായം നൽകി. പാസ്റ്റർ ജോർജ് പീ ചാക്കോ, റവ. ഡോ. ഐസക്ക് വി മാത്യു, എന്നിവർ പ്രസംഗിച്ചു. ഡിസ്റ്റിക് ട്രഷറർ ആയ പാസ്റ്റർ പി കെ ജോസ് ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് പാസ്റ്റർമാരായ പി ബേബി, ജെ. സജി, ജെയിംസ് ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.