തൃശൂർ. പതിനാലാമത് എൻറിച്ച്മെൻറ് ബൈബിൾ ക്വിസ് നവംബർ മാസത്തിൽ നടക്കും.
വേദപുസ്തക വായനയെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി തുടർമാനമായി നടത്തി വരുന്ന എൻറിച്ച്മെന്റ്ബൈബിൾ ക്വിസിന്റെ പതിനാലാമത്തെ മത്സരം നവംബർ മാസം മുതൽ നടക്കുന്നു.
പ്രാഥമിക മത്സരങ്ങൾ നവംബറിൽ ആരംഭിക്കുകയും ഗ്രാൻഡ് ഫിനാലെ ഡിസംബർ മാസത്തിൽ നടക്കുകയും ചെയ്യും. വളരെ വിജ്ഞാന പ്രദമായ രീതിയിൽ നടത്തി വരുന്ന ഈ ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ Multiple Choice, Pass on, Rapid fire, Puzzle മുതലായ ആവേശോജ്വലവും മനോഹരവുമായ വിവിധ റൗണ്ടുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
മത്തായി മുതൽ അപ്പോസ്തോല പ്രവർത്തികൾ വരെയുള്ള 5 പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരിക്കും ഈ പ്രാവശ്യം ഉണ്ടായിരിക്കുക . ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു 10000, 5000, 2500 എന്നീ ക്യാഷ് പ്രൈസും ട്രോഫിയും യഥാക്രമം ഉണ്ടായിരിക്കും . കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 9540-8949-77
