നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ് കണ്ണ്. കണ്ണിൻറ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ട്.
കൂടുതൽ നേരം പൊടിയിലും വെയിലത്തും ജോലി ചെയ്യുന്നവർക്ക് കണ്ണുകളിൽ വരൾച്ച അനുഭവപ്പെടുന്നത് സാധാരണമാണ്. കണ്ണീർ ഗ്രന്ഥികൾ ഉണങ്ങുന്നതാണ് ഇതിന് കാരണം. പൊടിയെ പ്രതിരോധിക്കുന്നതിനും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കുന്നതിനും ആയി സൺഗ്ലാസ് ഉപയോഗിക്കുക.
മൂന്നു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സ്ക്രീൻ ടൈം പൂർണമായും ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം കുഞ്ഞുങ്ങളുടെ മസ്തിഷ്ക വളർച്ചയെയും ബുദ്ധിവികാസത്തെയും അത് ദോഷമായി ബാധിക്കും.
കമ്പ്യൂട്ടറും ടിവിയും ഉപയോഗിക്കുന്ന മുറിയിൽ നല്ല ലൈറ്റ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ സ്ക്രീനിൽ മാറിമാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുർബലമാക്കും. ക്രമേണ ഇത് കണ്ണിനെ ദോഷമായി ബാധിക്കും.