Ultimate magazine theme for WordPress.

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കുന്ന ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ

62
കേരളത്തില് മാസ്‌ക് നിര്ബന്ധമാക്കാന് അധികാരം നല്കുന്ന പകര്ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ഓര്ഡിനന്സില് ഒപ്പുവെച്ച്‌ ഗവര്ണര്.
മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്കുന്നത് അടക്കമുള്ള വ്യവസ്ഥകള് അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്ഡിനന്സ്.
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില് പോലും ജനങ്ങള് ധരിക്കാത്ത പശ്ചാത്തലത്തിലാണ് അടിയന്തരമായി ഓര്ഡിനന്സ് ഇറക്കാന് ആഴ്ചകള്ക്ക് മുന്പ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഓര്ഡിനന്സ് നിലവിലില്ലാത്തതിനാല് ഇപ്പോള് കാര്യമായ പോലീസ് പരിശോധന നടക്കുന്നില്ല.
ഓര്ഡിനന്സിന് പകരമുള്ള ബില് കഴിഞ്ഞ ഒക്ടോബറില് നിയമസഭയില് അവതരിപ്പിക്കുകയും സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സെലക്‌ട് കമ്മിറ്റി കൂടുതല് സമയം ആവശ്യപ്പെട്ടിരുന്നു, ഫലത്തില് കേരളത്തില് മാസ്‌ക് പരിശോധന കാര്യക്ഷമമല്ലാത്ത സ്ഥിതിയാണ്.